കൽപ്പറ്റ : വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ ദുരിതം അനുഭവിക്കുന്ന ഇരുപതോളം കുടുംബങ്ങൾക്കാണ് കാരുണ്യസ്പർശവുമായി ലയൺസ് ക്ലബിന്റെ മാധ്യമ കൂട്ടായ്മ എത്തിയത്. 2 ദിവസങ്ങളായി നടന്ന സേവന പ്രവർത്തനങ്ങൾ ക്ലബ് പ്രസിഡന്റ് എൽ എൻ ബേബി കെ ഫിലിപ്പോസ് ഉത്ഘാടനം ചെയ്തു. ക്ലബ് ഭാരവാഹികളായ ശാന്തകുമാർ തിരുവനന്തപുരം , സുബാഷ് മൂവാറ്റുപുഴ , അരുൺവിൻസന്റ് വയനാട്, ഗിരിഷ് വയനാട്, സാമൂഹിക പ്രവർത്തക സുജാ മാത്യൂ തുടങ്ങിയവർ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളിൽ മറ്റ് ക്ലബുകളുടെ സഹകരണത്തോടെ വിധങ്ങളായ സേവന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതായി ലയൺസ് ക്ലബ് ഓഫ് മീഡിയാ പേഴ്സൺസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ് അറിയിച്ചു. ആദ്യഘട്ടം എന്ന നിലയിൽ വയനാട്ടിലെ ഇരുപതോളം കുടുംബങ്ങൾക്ക് ഭക്ഷ്യകിറ്റുകൾ, കുട്ടികൾക്കുള്ള സ്കൂൾ ബാഗുകൾ, ചോർന്നൊലിക്കുന്ന ഷെഡുകളിൽ കഴിയുന്നവർക്ക് ടാർ പോളിൻ ഷീറ്റുകൾ എന്നിവ എത്തിച്ച് നൽകിയതായി സർവീസ് ചെയർ പേഴ്സൺ ശാന്തകുമാർ തിരുവനന്തപുരം അറിയിച്ചു. മാധ്യമപ്രവർത്തകരുടെ ഈ കൂട്ടായ്മയ്ക്ക് ഡിസ്ട്രിക്റ്റ് 318c നൽകുന്ന നിർലോഭമായ പിൻതുണയാണ് ഇതു പോലുള്ള സേവന പ്രവർത്തനങ്ങൾ ചെയ്യുവാൻ കരുത്തേകുന്നത് എന്ന് എൽ സി എഫ് കോഡിനേറ്റർ സുബാഷ് പറഞ്ഞു. ക്ലബിന്റെ പാലക്കാട് ജില്ലയിലെ സേവന പ്രവർത്തനങ്ങൾക്ക് നവംമ്പർ മാസം പകുതിയോടെ തുടക്കം കുറിക്കുമെന്നും ക്ലബ് ഭാരവാഹികൾ അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി