• admin

  • March 8 , 2022

പുൽപ്പള്ളി : പുൽപ്പള്ളി പഴശ്ശിരാജാ കോളേജിലെ മാസ്സ് കമ്മ്യൂണിക്കേഷൻ & ജേർണലിസം വിഭാഗത്തിന്റെ കീഴിൽ വനിതാദിനം ആചരിച്ചു.'സുസ്ഥിരമായ നാളെക്കായി ഇന്നേ ലിംഗ സമത്വം' എന്ന വിഷയത്തിൽ ചരിത്ര വിഭാഗം അധ്യാപികയും കോളേജ് എൻ സി സി യൂണിറ്റ് ഓഫീസറുമായ ലെഫ്റ്റനന്റ് ഡോ. റാണി എസ് പിള്ള ക്ലാസ്സ്‌ എടുത്തു. കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽകുമാർ കെ പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ് പ്രിൻസിപ്പളും ഐ ക്യു എ സി കോർഡിനേറ്ററുമായ ഡോ. ദിലീപ് എം ആർ, കോളേജ് സി ഇ ഒ ഫാ. വർഗീസ് കൊല്ലമാവുടി, സെൽഫ് ഫിനാൻസ് ഡയറക്ടർ പ്രൊഫ. താര ഫിലിപ്പ്, ആവണി എസ് എസ്, ദേവതീർത്ഥ എന്നിവർ സംസാരിച്ചു.   മാസ്സ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ഡോ.ജോബിൻ ജോയ്, യു ജി കോർഡിനേറ്റർ ജിബിൻ വർഗീസ്, ലിതിൻ മാത്യു, ഷോബിൻ മാത്യു, ക്രിസ്റ്റീന ജോസഫ്, ദീപ്തി പി എസ് എന്നിവർ നേതൃത്വം നൽകി.