ന്യൂയോര്‍ക്ക് : ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 32,394,982 ആയി ഉയര്‍ന്നു. മരണസംഖ്യയും കുത്തനെ ഉയരുകയാണ്. ഇതുവരെ 987,065 പേരാണ് മരണമടഞ്ഞത്.23,904,772 പേര് രോഗമുക്തി നേടി. അമേരിക്ക,ഇന്ത്യ,ബ്രസീല്‍,റഷ്യ എന്നീ രാജ്യങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ 7,185,147 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 207,515 പേര് മരിച്ചു. സുഖംപ്രാപിച്ചവരുടെ എണ്ണം 4,431,185 ആയി. ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 57 ലക്ഷം പിന്നിട്ടു. കഴിഞ്ഞ ദിവസം 86, 508 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഔദ്യോഗിക കണക്കനുസരിച്ച് 91,149 പേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരണമടഞ്ഞത്. 46,74,987 പേര് ഇതു വരെ രോഗമുക്തി നേടി.81.55 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. ബ്രസീലില്‍ ഇതുവരെ 4,659,909 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കേരളത്തിലും കൊറോണ
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി