: കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതിയായ ലൈഫ് മിഷന്‍ മുഖേന ഏറ്റുമാനൂര്‍ ബ്ലോക്കില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് 480 വീടുകള്‍. ഒന്നാം ഘട്ടത്തില്‍ 82, രണ്ടാം ഘട്ടത്തില്‍ 355, പി.എം.എ.വൈ. പദ്ധതിയില്‍ 43 എന്ന ക്രമത്തിലാണ് നിര്‍മ്മാണം നടത്തിയത്. അയ്മനം ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ വീടുകളുള്ളത്. 178 വീടുകളാണ് ഇവിടെ പൂര്‍ത്തീകരിച്ചത്. തിരുവാര്‍പ്പ് 111, അതിരമ്പുഴ 63, ആര്‍പ്പൂക്കര 51, നീണ്ടൂര്‍ 19, കുമരകം 58 എന്നിങ്ങനെയാണ് മറ്റ് പഞ്ചായത്തുകളിലെ കണക്ക്. ഈ കുടുംബങ്ങള്‍ ജനുവരി 11ന് രാവിലെ 10ന് അതിരമ്പുഴ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ലൈഫ് സംഗമത്തില്‍ പങ്കെടുക്കും. ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ തുടര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംഗമത്തോടനുബന്ധിച്ച് അദാലത്തും സംഘടിപ്പിച്ചിട്ടുണ്ട്. ഭക്ഷ്യപൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ സംഗമം ഉദ്ഘാടനം ചെയ്യും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി