ന്യൂഡല്‍ഹി :
ലിംഗനീതി ഉറപ്പാക്കാതെ ഒരു രാജ്യത്തിനും സമഗ്രമായി വികസിച്ചു എന്ന് അവകാശപ്പെടാന്‍ ആകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ഭരണഘടന ലിംഗനീതിയും തുല്യതയും ഉറപ്പുനല്‍കുന്നതാണ്. സുപ്രീം കോടതി സംഘടിപ്പിക്കുന്ന രാജ്യാന്തര ജുഡീഷ്യല്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
സമീപകാലത്ത് സുപ്രീം കോടതിയുടെ ചില വിധികള്‍ പുറത്തിറങ്ങുന്നതിന് മുമ്പ് അന്താരാഷ്ട്ര തലത്തില്‍ വലിയതോതിലുള്ള ആശങ്ക ചിലര്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആ വിധികളെ ഇന്ത്യയിലെ 130 കോടി ജനങ്ങള്‍ പൂര്‍ണ്ണമനസോടെ സ്വീകരിക്കുകയാണ് ഉണ്ടായതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കോടതി വിധികളെ സ്വാധീനിക്കാന്‍ സമൂഹ മാധ്യമങ്ങളിലൂടെ ഗൂഢശ്രമങ്ങള്‍ നടക്കുന്നതായി ചടങ്ങില്‍ സംസാരിച്ച നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആരോപിച്ചു. ഇത് അപകടകരമായ പ്രവണത ആണ്. കോടതികളെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. അതുപോലെ ഭൂരിപക്ഷം ലഭിച്ച് ഭരണത്തിലെത്തുന്ന സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.
ബ്രിട്ടന് സുപ്രീം കോടതി പ്രസിഡന്റ് ലോര്‍ഡ് റോബര്‍ട്ട് ജോണ്‍ റീഡ് ഉള്‍പ്പടെ വിദേശ രാജ്യങ്ങളിലെ 20-ല്‍ അധികം ന്യായാധിപന്മാര് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച കോണ്‍ഫറന്‍സിന്റെ സമാപന സമ്മേളനത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സംസാരിക്കും
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി