കൽപ്പറ്റ : രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ പ്രചരണത്തിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ റൈഡ് ഫോർ യൂണിറ്റ് എന്ന പേരിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. കാക്കവയലിൻ നിന്നും കൽപ്പറ്റ വരെ യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡൻ്റ് സംഷാദ് മരക്കാർ നയിച്ച ബൈക്ക് റാലിയുടെ ഫ്ലാഗ് ഓഫ് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി അപ്പച്ചൻ നിർവഹിച്ചു. സുൽത്താൻ ബത്തേരി നിയോജക മണ്ഡലം പ്രസിഡൻ്റ് സിജു തോട്ടത്തിൽ മൂലങ്കാവ് മുതൽ കാക്കവയൽ വരെ നടത്തിയ ബൈക്ക് റാലിയുടെ ഫ്ലാഗ് ഓഫ് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ നിർവഹിച്ചു. കൽപ്പറ്റ നിയോജകമണ്ഡലം പ്രസിഡൻ്റ് ജിജോ പൊടിമറ്റത്തിൽ ചുണ്ടയിൽ നിന്ന് കാക്കവയൽ വരെ നടത്തിയ ബൈക്ക് റാലിയുടെ ഫാഗ് ഓഫ് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എം.കെ. ഇന്ദ്രജിത്ത് നിർവഹിച്ചു. മാനന്തവാടി നിയോജകമണ്ഡലം പ്രസിഡൻറ് ബൈജു പുത്തൻപുരയിലിൻ്റെ നേതൃത്വത്തിൽ കണിയാരം മുതൽ കാക്കവയൽ വരെ നടത്തിയ ബൈക്ക് റാലിയുടെ ഫ്ലാഗ് ഓഫ് എ.എം നിഷാന്ത് നിർവഹിച്ചു. അമൽ ജോയ്, ലയണൽ മാത്യൂ, സുജിത്ത് പി.എം, അഫ്സൽ ചീരാൽ, ശ്രീലക്ഷ്മി, രോഹിത് ബോധി, അരുൺദേവ്, അതുൽ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി