• admin

  • February 23 , 2020

:

ആരോഗ്യപ്രവർത്തകർ എത്ര ബോധവൽക്കരണം നടത്തിയാലും മലയാളികള്‍ പാലിക്കാൻ മടിക്കുന്ന വളരെ പ്രധാനപ്പെട്ട 10 ആരോഗ്യ പാഠങ്ങൾ. കൊറോണ വൈറസ് എന്നല്ല, ഏതു പകർച്ച വ്യാധിയെയും തടയാൻ ഈ ശീലങ്ങൾ പാലിച്ചാൽ മതി. 

1. പൊതുസ്ഥലത്ത് തുപ്പുക, മൂത്രമൊഴിക്കുക തുടങ്ങിയ ശീലങ്ങൾ ഒഴിവാക്കുക.

2. മുഖം കൈകൊണ്ടോ തൂവാലകൊണ്ടോ പൊത്തി തുമ്മുകയും ചുമയ്ക്കുകയും ചെയ്യുക.

3. ആശുപത്രി സന്ദർശനം കഴിയുന്നതും ഒഴിവാക്കുക. പൊതുസ്ഥലങ്ങളാണെന്ന ധാരണ മാറിക്കിട്ടി, സുഹൃത്തുക്കളോ ബന്ധുക്കളോ ആശുപത്രിയിൽ കിടക്കുന്നുണ്ടെങ്കിൽ വെറുതെ സന്ദർശിക്കുന്ന ശീലം പലവിധ രോഗങ്ങൾ പകരാൻ ഇടയാക്കുമെന്നു മാത്രമല്ല, രോഗിക്കും ബുദ്ധിമുട്ടായേക്കാം. അത്യാവശ്യമെങ്കില്‍ മാത്രം മതി ആശുപത്രി സന്ദർശനം എന്ന ആ തീരുമാനത്തിൽ ഉറച്ചു നിൽക്കുക. 

4. പകർച്ചവ്യാധി ബാധിച്ചവർ വീട്ടിലുണ്ടെങ്കിൽ പ്രത്യേക തോർത്ത്, വസ്ത്രങ്ങൾ, പാത്രം തുടങ്ങിയവ അവർക്കു നൽകുക. 

5. ഭക്ഷണം കഴിക്കുന്നതിനു മുൻപു മാത്രമല്ല, കഴിച്ചശേഷവും കൈകഴുകാതെ ടിഷ്യു പേപ്പറിൽ തുടയ്ക്കുന്ന ശീലം വേണ്ട. ഭക്ഷണത്തിനു മുൻപും ശുചിമുറിയില്‍ പോയതിനുശേഷവും ആശുപത്രി സന്ദർശനത്തിനു ശേഷവുമെല്ലാം കൈ നല്ല വൃത്തിയിൽ സോപ്പിട്ട് കഴുകുക. 

6. പനി വന്നാൽ സ്വയം ചികിത്സ വേണ്ട. ഏതു രോഗമാണെങ്കിലും ആദ്യം പോകേണ്ടത് ഡോക്ടറുടെ അടുത്തേക്കാണ്. മെഡിക്കൽ സ്റ്റോറിലല്ല. കൃത്യസമയത്ത് വൈദ്യസഹായം തേടിയാൽ രോഗം വഷളാവില്ല. 

7. വളർത്തുമൃഗങ്ങളുമായി ഇടപഴകുമ്പോഴും പൊതു വാഹനങ്ങളിൽ സഞ്ചരിക്കുമ്പോഴും പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ചു ശ്രദ്ധവേണം. 

8. ചൂടുള്ളതും അടച്ചു വച്ചതുമായ ആഹാരം മാത്രം കഴിക്കുക. 

9. ഏതു യാത്രയിലും വൃത്തിഹീനമായ അന്തരീക്ഷം ഒഴിവാക്കുക. 

10. സോഷ്യൽ മീഡിയയിൽ ആരോഗ്യസംബന്ധമായ വ്യാജപ്രചാരണങ്ങൾ നടത്തരുത്.