• admin

  • August 20 , 2022

മുക്കം : ജനാധിപത്യ പ്രക്ഷോഭം നടത്തിയതിന്റെ പേരില്‍ തടവിലാക്കപ്പെട്ട രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രീം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ചിഫ് ജസ്റ്റിസിന് ജനകീയ ഹരജി സമര്‍പ്പിക്കുന്നതിന്ന് വേണ്ടി വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആഭിമുഖ്യത്തില്‍ മുക്കത്ത് ജനകീയ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു . എട്ടര വര്‍ഷം ജയിലിലടക്കപ്പെട്ട് നിരപരാധിയെന്നു പറഞ്ഞ് വിട്ടയക്കപ്പെട്ട യു.എ.പി.എ കരിനിയമത്തിന്റെ ഇര യഹ്‌യ കമ്മുക്കുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡൻറ് ശംസുദ്ദീന്‍ ചെറുവാടി അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ല സെക്രട്ടറി ചന്ദ്രന്‍ കല്ലുരുട്ടി, മുക്കം നഗരസഭ കൗണ്‍സിലര്‍ ഗഫൂര്‍ മാസ്റ്റര്‍, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ഷാഹിന ടീച്ചര്‍, കൊടിയത്തൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ അബൂബക്കര്‍, സാലിഹ് കൊടപ്പന, ഇ.എൻ നദീറ, നാസര്‍ പുല്ലുരാംപാറ എന്നിവർ സംസാരിച്ചു. തിരുവമ്പാടി മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ സ്വാഗതവും പി.കെ ഹാജറ നന്ദിയും പറഞ്ഞു. ഫോട്ടോ രാഷ്ട്രീയ തടവുകാരുടെ മോചനത്തിന് സുപ്രിം കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് മുക്കത്ത് സംഘടിപ്പിച്ച ജനകീയ ഒപ്പുശേഖരണം യഹ് യ കമ്മുക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു.