മാനന്തവാടി : രണ്ടാം പിണറായി സർക്കാരിൻ്റെ ഒരു വർഷത്തെ പ്രവർത്തനം വട്ടപുജ്യമാണന്ന് കെ.മുരളീധരൻ എം.പി.. സംസ്ഥനത്ത് ഭരണം സ്തംഭനമാണന്നും സർക്കാരിന് എന്ത് നേട്ടമാണ് ഉണ്ടക്കിയതെന്നും കോവിഡിനെ പോലും രാഷ്ട്രീയ നേട്ടമാക്കി മാറ്റിയെന്നും 5000 കോടി രൂപ കടം എടുക്കൻ കേന്ദ്രം അനുമതി നൽകിയില്ലയിരുന്നെങ്കിൽ സർക്കാർ ജീവനക്കാർക്ക് അടുത്ത മാസം ശമ്പളം പോലും ലഭിക്കില്ലയിരുന്നുവെന്നും കെ.മുരളീധരൻ എം.പി പറഞ്ഞു. മാനന്തവാടി ദ്വാരകയിൽ നടക്കുന്ന കെ.പി എസ് ടി എ സംസ്ഥാന നേതൃത്വ പരിശിലന ക്യാമ്പ് ഉദ്ഘാനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ജീവനക്കാർക്ക് പിന്ധകാലമാണന്നും കെ.എസ് ആർ ടി.സി യിൽ കഴിഞ്ഞ മാസത്തെ ശമ്പളം പോലും ഇതുവരെ കൊടുക്കാൻ കഴിഞ്ഞില്ലന്നും കെ.എസ് ആർ ടി സി എം.ഡി വിളിച്ചാൽ ഫോൺ പോലും എടുക്കാറില്ലന്നും എല്ലാ വകുപ്പിലും ഇത് തന്നെയാണ് നടക്കുന്നതെന്നും ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടവർക്ക് ശമ്പളം പോലും ലഭിക്കുന്നില്ലത്ത അവസ്ഥയാണന്നും ആരോഗ്യരംഗത്തെ പുരോഗതി പറയുന്ന മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും അമേരിക്കയിൽ ചികിൽസ പോയതിനെ മുരളിധരൻ പരിഹസിച്ചു. ഇത്രയും സമ്പാത്തിക പ്രതിസന്ധി നിൽക്കുന്ന സംസ്ഥാനത്ത് കെ. റെയിലിന് പണം എവിടെയെന്ന് മുഖ്യമന്ത്രി പറയണമെന്നും കെ റെയിലിൻ്റെ പേരിൽ ജനങ്ങളെ പിഡിപ്പിക്കുകയാണന്നും യു.ഡി.എഫ് കേരളത്തിലെ വികസനത്തിന് എതിരല്ലന്നും അഴിമതിയുടെ കെ റെയിലിന് കുട്ടു നിൽക്കില്ലന്നും വിദ്യാഭ്യാസ മേഖലയിൽ കാവി വൽക്കരണം നടത്തുന്നതിന് മുഖ്യമന്ത്രി കുട്ട് നിൽക്കുകയാണന്നും ഇത് കേന്ദ്ര സർക്കാരിനെ പ്രിണിപ്പിക്കുന്നതിന് വേണ്ടിയാണന്നും മന്ത്രിമാർ പഞ്ചായത്ത് മെമ്പർ നടത്തേണ്ട ഉദ്ഘാടനം പോലും ഓടി നടന്ന് ചെയ്യുകയാണന്നും മുരളീധരൻ പറഞ്ഞു.കെ പി.എസ്.ടി.എ സംസ്ഥാന പ്രസിഡൻ്റ് സി. പ്രദീപ് അധ്യക്ഷത വഹിച്ചു.സംസ്ഥാനജനറൽ സെക്രട്ടറി പി.കെ അരവിന്ദൻ, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.അബ്ദുൾമജീദ്, സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ, കെ എൻ ഷാജു എന്നിവർ പ്രസംഗിച്ചു. സംഘടന പിന്നിട്ട നാൾവഴികൾ എന്ന വിഷയത്തിൽ വി.കെ. അജിത്കുമാർ ക്ലാസ്സ് എടുത്തു. ക്യാമ്പ് നാളെ സമാപിക്കും. സമാപന സമ്മേളനം ഡി.സിസി പ്രസിഡൻ്റ് എൻ.ഡി അപ്പച്ചൻ ഉദ്ഘാടനം ചെയ്യും.ഐ.സി ബാലകൃഷ്ണൻ എം എൽ എ മുഖ്യ പ്രഭാഷണം നടത്തും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി