• Anjana P

  • September 5 , 2022

മാനന്തവാടി : ബന്ധുവിൻ്റെ മരണവീട്ടിൽ കുടുംബത്തോടൊപ്പം എത്തിയ രണ്ടര വയസ്സുകാരി താമരക്കുളത്തിൽ വീണ് മരിച്ചു.കോറോം മരച്ചുവട് പഴഞ്ചേരി ഹാഷിം - ഷഹന ദമ്പതിമാരുടെ ഏക മകൾ ഷഹദ ഫാത്തിമ (രണ്ടര) യാണ് മരണപ്പെട്ടത്. ഹാഷിമിൻ്റെ ബന്ധുവായ പനമരം ഹൈസ്ക്കൂൾ റോഡിലെ പുതിയ പുരയിൽ ഖാലിദ് ഞായറാഴ്‌ മരണപ്പെട്ടിരുന്നു. ഹാഷിമിന്റെ ഭാര്യയും മകളും ഖാലിദിൻ്റെ വീട്ടിലെത്തിയിരുന്നു.ഇന്ന് വൈകുന്നേരം അഞ്ചര മണിയോടെ ഷഹദ ഫാത്തിമയെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ തിരച്ചിൽ നടത്തുന്നതിന്നിടയിലാണ് വീടിനോട് ചേർന്നുള്ള താമരകുളത്തിൽ കുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ.