കൽപ്പറ്റ : ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്ര വയനാടിന്റെ നേതൃത്വത്തിൽ നടത്തുന്ന യുവ ഉത്സവ് പരിപാടിയുടെ പോസ്റ്റർ ജില്ലാ കളക്ടർ എ. ഗീത ഐ.എ.എസ്. അസിസ്റ്റന്റ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് (എ.ഡി.എം) എൻ. ഐ ഷാജു, യൂ.എൻ.വി - ഡിവൈ.ഒഷെറിൻ സണ്ണി, നാഷണൽ യൂത്ത് വോളന്റീഴ്‌സ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. യുവ ഉത്സവിന്റെ ഭാഗമായി വയനാട് ജില്ലയിൽ വിവിധ മത്സര പരിപാടികൾ ഒക്ടോബർ ഒന്നാം തിയ്യതി മുട്ടിൽ ഡ'ബ്ള്യു.എം.ഒ. ആർട്സ് ആൻഡ് സയൻസ് കോളേജിൽ വച്ച് ജില്ലാതലത്തിൽ സംഘടിപ്പിക്കപ്പെടുന്നു. പ്രസംഗമത്സരം, കവിതാരചന, യുവ സംവാദം, ഫോട്ടോഗ്രാഫി, പെയിന്റിംഗ്, നാടോടിനൃത്തം(ഗ്രൂപ്പ്) തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്ന മത്സരാർഥികൾക്ക് സർട്ടിഫിക്കറ്റ്, ട്രോഫി, ക്യാഷ് പ്രൈസ് തുടങ്ങിയ സമ്മാനങ്ങളും സംസ്ഥാന-ദേശീയതല മത്സരങ്ങളിൽ പങ്കെടുക്കാൻ സുവർണ്ണാവസരവും ലഭിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക : 04936 202 330, 8289929097
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി