• admin

  • December 2 , 2020

ന്യൂയോര്‍ക്ക് : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തമാസം സ്ഥാനമൊഴിയുന്നതോടെ ഐക്യരാഷ്ട്ര സംഘടനയുമായുള്ള അമേരിക്കന്‍ ബന്ധം ശക്തമാക്കാന്‍ നിയുക്ത പ്രസിഡന്റ് ജോ ബൈഡന്‍ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസുമായി ബൈഡന്‍ ഫോണില്‍ സംസാരിച്ചു. മഹാമാരി, കാലാവസ്ഥ, സുരക്ഷ തുടങ്ങിയ അടിയന്തര ആഗോള വിഷയങ്ങളില്‍ അമേരിക്കയും യുഎന്നും തമ്മില്‍ സഹകരണം ശക്തമാക്കേണ്ടതിന്റെ ആവശ്യകത ഇരുവരും ചര്‍ച്ച ചെയ്തു. ലോകത്ത് ജനാധിപത്യവും മനുഷ്യാവകാശങ്ങളും പ്രോത്സാഹിപ്പിക്കുന്നതും വിഷയമായി. ഇത്യോപ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ബൈഡന്‍ ഉല്‍ക്കണ്ഠ പ്രകടിപ്പിച്ചു. സംഭാഷണത്തിന്റെ വിവരങ്ങള്‍ ഗുട്ടെറസിന്റെ ഓഫീസും ബൈഡന്റെ പരിവര്‍ത്തന സംഘവും പുറത്തുവിട്ടു