• admin

  • February 8 , 2020

ദുബായ് : യുഎഇയില്‍ രണ്ട് പുതിയ കൊറോണ വൈറസ് ബാധ റിപ്പോട്ട് ചെയ്തു. ഫിലിപ്പൈന്‍സ്, ചൈന സ്വദേശികള്‍ക്കാണ് വൈറസ് ബാധയുള്ളത്. യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയമാണ് രോഗബാധ വിവരം പുറത്തു വിട്ടത്. ഇവര്‍ ചികിത്സയിലാണെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രാലയം അറിയിച്ചു. ഇതോടെ യുഎഇയില്‍ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം ഏഴ്‌ ആയി. ചൈനയിലെ വുഹാനില്‍ നിന്നെത്തിയ 5 അംഗ കുടുംബത്തിനായിരുന്നു ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം തടയാന്‍ എല്ലാ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും ആരും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.