• admin

  • January 10 , 2020

:

കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കൊല്‍ക്കത്തയില്‍ വന്‍ പ്രതിഷേധം. വിവിധ സംഘടനകള്‍ ചേര്‍ന്ന് മോദിയെ വഴിയില്‍ തടയാനാണ് തീരുമാനം.

കൊല്‍ക്കത്തയില്‍ മോദിയെ വഴിയില്‍ തടയുന്നതിന് 17 ഇടതു പാര്‍ട്ടികളുടെ സംയുക്ത ഫോറവും മറ്റ് വിവിധ സംഘടനകളും ആഹ്വാനവും ചെയ്തു കഴിഞ്ഞു. മോദി എത്തുമ്പോള്‍ വിമാനത്താവളം വളയാനും സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

കൊല്‍ക്കത്തയില്‍ ശനി, ഞായര്‍ തീയതികളിലായി നാല് പരിപാടികളില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്.

വിമാനത്താവളത്തിന് പുറത്തേക്കിറങ്ങാന്‍ സാധിക്കാത്തവിധം മോദിയെ തടയാനും പ്രതിഷേധം നടത്താനും ആഹ്വാനമുണ്ട്. പ്രതിഷേധം ശക്തമാവും എന്ന കാരണത്താല്‍ വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുണ്ട്.