മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പരിധിയിലെ കര്‍ഷകരുടെ വീട്ടുപടിക്കല്‍ മൃഗ ചികിത്സാ സംവിധാനങ്ങള്‍ എത്തിക്കാനുള്ള മൊബൈല്‍ വെറ്ററിനറി സര്‍വീസ് ഒ.ആര് കേളു എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി മുഖ്യാതിഥിയായി. കേന്ദ്ര- കേരള സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ മൊബൈല്‍ വെറ്ററിനറി യൂണിറ്റ് കര്‍ഷകരുടെ സേവനത്തിനായി പകല്‍ ഒരു മണി മുതല്‍ രാത്രി എട്ടു മണി വരെ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ പ്രവര്‍ത്തിക്കും. ഒരു വെറ്ററിനറി സര്ജന്, പാരാവെറ്ററിനറി സ്റ്റാഫ്, അറ്റന്‍ഡര്‍ എന്നിവരും ആവശ്യമായ മരുന്നുകള്‍, ഉപകരണങ്ങള്‍ എന്നിവയും വാഹനത്തില്‍ ഉണ്ടായിരിക്കും. 1962 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കാണ് കര്‍ഷകര്‍ സേവനത്തിനായി വിളിക്കേണ്ടത്. പശുക്കളുടെയും ആടുകളുടെയും ചികിത്സയ്ക്ക് കര്‍ഷകര്‍ 450 രൂപ അടയ്ക്കണം. കൃത്രിമ ബീജദാനത്തിന് 50 രൂപ അധികമായി നല്‍കണം. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.വി വിജോള്‍, നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ലേഖ രാജീവന്, നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്മാന് വിപിന്‍ വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ അമീന്, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ജയരാജ്, മാനന്തവാടി ക്ഷീര സഹകരണ സംഘം പ്രസിഡന്റ് പി.ടി ബിജു, ഡോ. കെ. ജവഹര്‍, ഡോ. വി. ജയേഷ്, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി