• admin

  • July 16 , 2022

മാനന്തവാടി :   സർക്കാറിന്റെ ഭാഗത്തു നിന്നും ഒരു രൂപ പോലും  വാഹിതം നൽകാതെ പൂർണ്ണമായും ജീവനക്കാരുടെയും പണം കൊണ്ട് നടപ്പിലാക്കുന്ന മെഡിസെപ്പ് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിലെ അപാകതകൾ ഉടൻ പരിഹരിക്കണമെന്ന് രാഷ്ട്രീയ രാജ്യ കർമ്മചാരി മഹാസംഘ്  അഖിലേന്ത്യ ഉപാധ്യക്ഷൻ .പി.സുനിൽകുമാർ ആവശ്യപ്പെട്ടു. കേരള എൻജി ഒ സംഘ് 43-ാം സംസ്ഥാന സമ്മേളനത്തോടനുന്ധിച്ചുള്ള  സംസ്ഥാന കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം നാളെ സമാപിക്കും.   ജൂൺ മാസം മുതൽ ജീവനക്കാരുടെ ശംബളത്തിൽ നിന്നും അഞ്ഞൂറ് രൂപ വീതം പിടിച്ചെടുത്തുവെങ്കിലും നാളിതുവരെ ജീവനക്കാർക്ക് ചികിത്സ ലഭ്യമാക്കത്തക്ക സംവിധാനം പല ആശുപത്രികളിലും ആരംഭിച്ചിട്ടില്ല.  ഈ കാര്യത്തിൽ സർക്കാർ തലത്തിൽ അടിയന്തിര ഇടപെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന അധ്യക്ഷൻ ടി .രമേശ് അധ്യക്ഷത വഹിച്ചു.  ബി എം എസ് വയനാട് ജില്ലാ അധ്യക്ഷൻ . പി കെ മുരളീധരൻ ആശംസകൾ അറിയിച്ചു. നാളെ നടക്കുന്ന പ്രതിനിധി സമ്മേളനം രാഷ്ട്രീയ സ്വയം സേവക് സംഘം പ്രാന്തിയ സംഘചാലക് അഡ്വ.കെ കെ .ബലറാം ഉദ്ഘാടനം നിർവ്വഹിക്കും. വിവിധ സാംസ്ക്കാരിക- തൊഴിലാളി സംഘടനാ നേതാക്കൾ വിവിധ സെക്ഷനുകളിൽ പങ്കെടുത്ത് സംസാരിക്കും.