ജാർഖണ്ഡ് : മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കൈകാലുകള്‍ കെട്ടിയ നിലയില്‍ ഡാമില്‍ കണ്ടെത്തി. ജാര്‍ഖണ്ഡിലാണ് സംഭവം. ഗോഡ്ഡ സ്വദേശിനിയും ഹസാരിബാഗ് മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനിയുമായ 22 കാരിയുടെ മൃതദേഹമാണ് ഡാമില്‍ നിന്ന് കണ്ടെത്തിയത്. ഇന്നലെയാണ് സംഭവം. പ്രദേശവാസികളാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി മൃതദേഹം കരയ്ക്കെത്തിച്ച് നടത്തിയ പരിശോധനയിലാണ് മരിച്ചത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണെന്ന് മനസിലായത്. തിങ്കളാഴ്ച പെണ്‍കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം പത്രാതു ഡാമിനരികിലെ റിസോര്ട്ടിലെത്തിയതായാണെന്നാണ് പൊലീസിന്റെ നിഗമനം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കേരളത്തിലും കൊറോണ
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി