• admin

  • February 3 , 2020

ഇടുക്കി : ജില്ലാമെഡിക്കല്‍ കോളേജിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വെന്റിലേഷന്‍ ഐസി യൂണിറ്റിന്റെ ഉദ്ഘാടനം റോഷി അഗസ്റ്റിന്‍ എംഎല്‍എ നിര്‍വഹിച്ചു. ആരോഗ്യവകുപ്പും മന്ത്രിയും മെഡിക്കല്‍ കോളേജിന് സഹായകമായ നിലപാടുകള്‍ ആണ് സ്വീകരിച്ചിരിക്കുന്നത്. അതോടൊപ്പം ചികിത്സ രംഗത്ത് ഒരുപടി മുന്നേറാനും സാധിച്ചുവെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തിന് ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അധ്യക്ഷത വഹിച്ചു. അത്യാധുനിക സംവിധാനങ്ങളോട് കൂടിയുള്ള ഐസി യൂണിറ്റാണ് മെഡിക്കല്‍ കോളേജില്‍ സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ താഴെയുള്ള ഐസി യൂണിറ്റിലേക്ക് ഇതു മാറ്റിയാല്‍ ഇപ്പോള്‍ ഉള്ളിടത്തു ഡയാലിസിസ് യൂണിറ്റ് നിര്‍മിക്കാന്‍ സാധിക്കും. ഡയാലിസിസ് യൂണിറ്റിന്റെ എസ്റ്റിമേറ്റ് തയാറാക്കാന്‍ നിര്‍മിതി കേന്ദ്രയോട് കളക്ടര്‍ ആവശ്യപ്പെട്ടു. ഒപ്പം ബ്ലഡ് ബാങ്കിന്റെ നിര്‍മാണം പൂര്‍ത്തിയായി വരുന്നു. മെഡിക്കല്‍ കോളേജിന് 20 ലക്ഷം രൂപയുടെ ആംബുലന്‍സും 15 ലക്ഷം രൂപയുടെ ഒരു കോണ്‍ഫറന്‍സ് ഹാളും എംഎല്‍എ അനുവദിച്ചു.