വടുവൻചാൽ : മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ 250 ൽ അധികം ആളുകൾക്ക് സംഘമിക്കുന്നതിന് ഇരിപ്പിടമുള്ള കോൺഫറൻസ് ഹാൾ മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രഥമ പ്രസിഡണ്ട് പി പി എ കരീം സാഹിബ് കോൺഫറൻസ് ഹാൽ എന്ന് നാമകരണം ചെയ്തു. കൽപ്പറ്റ നിയോജക മണ്ഡലം എം.എൽ.എ. ടി. സിദ്ദീഖ് ഉദ്ഘാടനം നിർവ്വഹിച്ചു. പി പി എ കരീം സാഹിബിന്റെ കർമ്മ മണ്ഡലങ്ങളെയും ഇന്ന് കാണുന്ന മൂപ്പൈനാട് ഗ്രാമപഞ്ചായത്തിന്റെയും വയനാട് ജില്ലയുടെയും വികസനത്തിൽ പി പി എ കരീം സാഹിബ് നിർവ്വഹിച്ചിട്ടുള്ള പ്രാധാന പങ്കിനെകുറിച്ച് അദേഹം അനുസ്മരിച്ച് സംസാരിച്ചു. പഞ്ചായത്ത് ശേഷം പ്രഥമ പ്രസിഡണ്ടായ പി പി എ കരീം സാഹിബിന്റെ ദീർഘവീക്ഷണ ത്തോടെയുള്ള പ്രവർത്തനത്തിന്റെ ഫലമാണ് പഞ്ചായത്തിന് ഇന്ന് കാണുന്ന ആധുനീക സൗകര്യങ്ങളുടെ അടിത്തറ. കേവലം ഇടുങ്ങിയ വാടക കെട്ടിടത്തിൽ പൊട്ടിയ കസേരയിലിരുന്ന് പ്രസിഡണ്ടിന്റെ ചുമതലകൾ നിറവേറ്റിയിരുന്ന പി പി എ കരീ സാഹിബ് പഞ്ചായത്ത് ഓഫീസിനായി ടൗണിനോട് ചേർന്ന സ്ഥലം അന്ന് വാങ്ങി വെച്ചതിനാലാണ് ഇന്ന് കാണുന്ന ആധുനിക സൗകര്യങ്ങളോട് കൂടിയ ഇരു നിലയിലുള്ള പഞ്ചായത്ത് ഭരണസിരാകേന്ദ്രം പ്രവർത്തന സജ്ജമായിട്ടുള്ളത്. പതിറ്റാണ്ടുകൾ പാരമ്പര്യമുള്ള ഇതര പഞ്ചായത്തുകളെ അപേക്ഷിച്ച് 2000 ൽ പിറവികൊണ്ടിട്ടുള്ള മൂപ്പൈനാട് ഗമപഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളിലും അടിസ്ഥാന സൗകര്യ വികസനങ്ങളിലും ഇന്ന് ഏറെ പഞ്ചായത്ത് കോൺഫറൻസ് ഹാളിന് പ്രഥമ പ്രസിഡണ്ട് ആയിരുന്ന പി.പി എ കരി സാഹിബിന്റെ നാമധേയത്വം നൽകുന്നതിന് കക്ഷി രാഷ്ട്രീയത്തിനതീതമായി ഒക്യകാന തീരുമാനം കൈക്കൊളളുകയായിരുന്നു എന്ന് ചടങ്ങിന് അദ്ധ്യക്ഷം വഹിച്ച് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ റഫീക്ക് പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അജിത സ്വഗതം പറഞ്ഞ ചടങ്ങിൽ പഞ്ചായത്ത് സ്ഥിരം സമതി ചെയർമാൻമാരായിട്ടുള്ള ആർ ഉണ്ണികൃഷ്ണൻ, പി കെ സാലിം, യശോദ, മുൻ ഗ്രാപഞ്ചായത്ത് പ്രസിഡണ്ട് ബഷീറ അബൂബക്കർ, പി.വി കുഞ്ഞിമുഹമ്മദ്, ഇ.വി ശശിധരൻ, എം.ബാപ്പുട്ടി, ജോസ് കണ്ടത്തിൽ, പ്രമേദ് കടലി, ഹരിഹരൻ, ശിവൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് മെമ്പർമാരായ വി.കേശവൻ, സംഗീത രാമകൃഷ്ണൻ, കെ കെ സാജിത, നൗഷാദ് ഇട്ടാപ്പു, ദീപ,യശോദ ചന്ദ്രൻ, വി.എൻ ശശീന്ദ്രൻ, ഷൈബാൻ സലാം, ഡയാന മച്ചാദോ, അഷ്ക്കർ അലി എന്നിവർ സന്നിദ്ധരായ ചടങ്ങൽ പി പി എ കരീം സാഹിബ് അനുശോചന പ്രമേയം മുൻ ഗ്രാമപഞ്ചായത്ത് ചെയർമാനും ആസൂത്രണ സമിതി ഉപാദ്ധ്യക്ഷനുമായ യഹ്യാഖാൻ തലക്കൽ അവതരിപ്പിച്ചു. പഞ്ചായത്ത് സെക്രട്ടറി ഷാജു.എം ചടങ്ങിന് നന്ദി പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി