മുക്കം : വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റി സ്ഥാപക നേതാവും മുന്‍ മണ്ഡലം പ്രസിഡന്റുമായ മനോഹരന്‍ പണിക്കരുടെ നിര്യാണത്തില്‍ മുക്കത്ത് അനുസ്മരണയോഗം സംഘടിപ്പിച്ചു. മുക്കം ഹൗസില്‍ നടന്ന യോഗം വെല്‍ഫെയര്‍ പാര്‍ട്ടി കോഴിക്കോട് ജില്ല ട്രഷറര്‍ ഇ.പി അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. പരന്ന വായനയിലൂടെ രാഷ്ട്രീയ ഉള്‍ക്കാഴ്ച നേടി ജനപക്ഷ രാഷ്ട്രീയത്തിനുവേണ്ടി നിലകൊണ്ട് നിസ്വാര്‍ഥ സേവകനായിരുന്നു മനോഹരന്‍ പണിക്കരെന്ന് യോഗം അനുസ്മരിച്ചു. മണ്ഡലം പ്രസിഡന്റ് കെ.സി അന്‍വര്‍ അധ്യക്ഷത വഹിച്ചു. അമീന്‍ ജൗഹര്‍, ശംസുദ്ദീന്‍ ആനയാംകുന്ന്, ശേഖരന്‍ മുക്കം, അബ്ദുറഹിമാന്‍ കാരക്കുറ്റി എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ സ്വാഗതവും ട്രഷറര്‍ ലിയാഖത്തലി മുറമ്പാത്തി നന്ദിയും പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി