• admin

  • February 8 , 2022

കൊച്ചി : സംപ്രേഷണവിലക്കിനെതിരെ മീഡിയ വൺ ചാനൽ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടി ഹൈക്കോടതി ശരിവച്ചു. രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസർക്കാരിന്റെ നടപടിയെന്ന് കോടതി പറഞ്ഞു. ഉത്തരവ് നടപ്പാക്കുന്നതിന് നേരത്തെ ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു.   കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ചാനൽ ഉടമകളായ മാധ്യമം ബ്രോഡ്‌കാസ്റ്റിങ് ലിമിറ്റഡാണ് ഹർജി നൽകിയത്. കേബിൾ ടിവി നെറ്റ് വർക്ക് ചട്ടലംഘനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മുൻ ഉത്തരവനുസരിച്ചാണ് കേന്ദ്ര സർക്കാർ നടപടി എടുത്തതെന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അസി. സോളിസിറ്റർ ജനറൽ വാദിച്ചു.