മാനന്തവാടി : മാനന്തവാടി പ്രസ്സ് ക്ലബ്ബ് സംസ്ഥാന തലത്തിൽ മികച്ച പ്രാദേശിക മാധ്യമ പ്രവർത്തകർക്കായി ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിച്ചു. അച്ചടി മാധ്യമ വിഭാഗത്തിൽ തിരുവനന്തപുരം നെടുമങ്ങാട് മാതൃഭൂമി ലേഖകൻ തെന്നൂർ ബി. അശോകും, ദൃശ്യമാധ്യമ വിഭാഗത്തിൽ ന്യൂസ് 18 വയനാട് ലേഖകൻ രതീഷ് വാസുദേവനും അവാർഡിനർഹരായി. അച്ചടി മാധ്യമ വിഭാഗത്തിൽ മാധ്യമം വെള്ളമുണ്ട റിപ്പോർട്ടർ റഫീഖ് വെള്ളമുണ്ടക്ക് പ്രത്യേക ജൂറി പരാമർശത്തിനർഹനായി. പട്ടികവർഗ്ഗ വിഭാഗവുമായി ബന്ധപ്പെട്ട മികച്ച അന്വേഷണാത്മക റിപ്പോർട്ടിനാണ് അവാർഡ് ഏർപ്പെടുത്തിയത്. തെന്നൂർ ബി. അശോക് എഴുതി മാതൃഭൂമിയിൽ പ്രസിദ്ദീകരിച്ച 'മരണം മണക്കുന്ന ഊരുകൾ' എന്ന വാർത്താ പരമ്പരയും രതീഷ് വാസുദേവൻ തയ്യാറാക്കി ന്യൂസ് 18 ൽ പ്രക്ഷേപണം ചെയ്ത 'മരണശേഷം ആറടി മണ്ണിന് വഴിയില്ലാതെ വയനാട്ടിലെ ഗോത്ര വിഭാഗം' എന്ന വാർത്തയും റഫീഖ് വെള്ളമുണ്ട എഴുതി മാധ്യമത്തിൽ പ്രസിദ്ധീകരിച്ച 'അവഗണനയുടെ ആദിവാസി ഭൂസമരം' എന്ന പരമ്പരയും മികച്ചവയാണെന്ന് ജൂറി കണ്ടെത്തി.മലയാള മനോരമ പാലക്കാട് ബ്യൂറോ ചീഫ് രമേശ് എഴുത്തച്ചൻ, മാതൃഭൂമി മലപ്പുറം ബ്യൂറോ ചീഫ് വിനോയ് മാത്യു, ജനയുഗം റസിഡൻ്റ് എഡിറ്റർ ഷിബു ടി. ജോസഫ്, യൂ ടോക്ക് ന്യൂസ് എഡിറ്റർ ദിപിൻ മാനന്തവാടി, സിനോജ് തോമസ് (24 ന്യൂസ് ചീഫ് റിപ്പോർട്ടർ ), സഹൽ സി. മുഹമ്മദ് (ഏഷ്യനെറ്റ് ചീഫ്) റിപ്പോർട്ടർ, എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. അവാർഡ് ദാനവും വ്യത്യസ്ത മേഖലകളിലെ പ്രമുഖരെ ആദരിക്കൽ ചടങ്ങും റാസ ആൻറ് ബീഗത്തിൻ്റെ ഗസൽ രാവും ഈ മാസം 19 ന് വൈകുന്നേരം 4 മണിക്ക് അമ്പുകുത്തി സെൻറ് തോമസ് ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സുകുമാരൻ ചാലിഗദ്ദ, നാസർ കീരിയിൽ, ജോസഫ് വടക്കേടത്ത്,ഡോ. ഫാദർ ആൻ്റണി സെബാസ്റ്റ്യൻ കൂട്ടുങ്കൽ, ചെറുവയൽ രാമൻ എന്നിവരെയാണ് ആദരിക്കുന്നത്.ചടങ്ങിൽ ഗോവ ഗവർണർ അഡ്വ.പി. എസ്. ശ്രിധരൻ പിള്ള, എം. എൽ.എ മാർ, ജില്ലാ കളക്ടർ, സബ് കളക്ടർ, പോലീസ് മേധാവി തുടങ്ങിയവർ പങ്കെടുക്കുമെന്നും അബ്ദുള്ള പള്ളിയാൽ, ലത്തീഫ് പടയൻ, അരുൺ വിൻസൻറ്, ബിജു കിഴക്കേടം, ജസ്റ്റിൻ ചെഞ്ചട്ടയിൻ അശോകൻ ഒഴക്കോടി എന്നിവർ അറിയിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി