• admin

  • July 5 , 2022

കൽപ്പറ്റ :   ഡോ. ബി ഇക്ബാൽ രചിച്ച് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച മഹാമാരികൾ, പ്ലേഗ് മുതൽ കോവിഡ് വരെ എന്ന പുസ്തകത്തിന്റെ പ്രകാശനം നാളെ (ജൂലൈ 6 ന് ) വൈകീട്ട് 4 മണിക്ക് കൽപ്പറ്റ എൻ.ജി.ഒ. യൂണിയൻ ഹാളിൽ വച്ച് പ്രകാശനം ചെയ്യും. ഡോ. കെ പി അരവിന്ദൻ ( റിട്ടയേഡ് പ്രൊഫസർ കോഴിക്കോട് മെഡിക്കൽ കോളേജ് ) പ്രകാശനം നിർവഹിക്കുകയും പുസ്തകത്തെ പരിചയപ്പെടുത്തി പ്രഭാഷണം നടത്തുകയും ചെയ്യും.     വയനാട് ഡി.എം ഒ . ഡോ. ഒ സക്കീന പുസ്തകം ഏറ്റു വാങ്ങും. പരിഷത്ത് ജില്ലാ പ്രസിഡന്റ് കെ വിശാലാക്ഷി അധ്യക്ഷത വഹിക്കും.