മലപ്പുറം : ജീര്‍ണാവസ്ഥയിലായ മലപ്പുറം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസിന് പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന് ആള് കേരള ബസ് ഓപ്പറേറ്റേഴ്സ് ഓര്ഗനൈസേഷന് ജില്ലാ കമ്മിറ്റി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സിവില്‍ സ്റ്റേഷന് കോമ്പൗണ്ടില്‍ സ്ഥിതി ചെയ്യുന്ന ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച ഈ കെട്ടിടം കാലപ്പഴക്കം മൂലം ജീര്‍ണ്ണാവസ്ഥയിലാണ്. നൂറ് കണക്കിന് വാഹന ഉടമകള്‍ ദിവസവും വന്ന് പോകുന്ന ഓഫിസ് കെട്ടിടത്തിന്റെ മേല്‍ക്കുര പൊട്ടിപൊളിഞ്ഞ് മഴക്കാലത്ത് ഓഫിസിനുള്ളിലെ ഫയലുകള്‍ നനഞ്ഞ് നശിക്കുന്നു.ഓഫിസിന്റെ ചുമരുകള്‍ അടര്‍ന്നും തറഭാഗം പൊളിഞ്ഞ് പല ഭാഗത്തും മണ്ണും ചെളിയുമായി കിടക്കുകയാണെന്നും യോഗം ചൂണ്ടിക്കാട്ടി.സ്റ്റേജ്കാര്യാജ് വാഹനങ്ങളുടെ മുന്‍കാല ഫയലുകള്‍ പലതും ദ്രവിച്ചും ചിതലരിച്ചും പോയതിനാല്‍ മദര്‍ പെര്‍മിറ്റ് ലഭിക്കുന്നില്ല.ഇത് മൂലം ബസ് ഉടമകള്‍ക്ക് പെര്‍മിറ്റ് റീപ്ലേസ്മെന്റ് ചെയ്യുന്നതിന് ബുദ്ധിമുട്ട് നേരിടുന്നു.വരാന്തയില്‍ ചേരുന്ന ബസ്സുകളുടെ ടൈമിംഗ് യോഗത്തിനിടയുലൂടെതിക്കി തിരക്കിയാണ് ഓഫീസിനുള്ളിലേക്ക് ആളുകള്‍ കയറുന്നതും ഇറങ്ങുന്നതും.പ്രഥമിക സൗകര്യങ്ങള്‍ നിറവേറ്റുന്നതിനും ഇവിടെ സൗകര്യമില്ല.ഇത് സംബന്ധിച്ച് മുഖ്യമന്ത്രി, ഗതാഗത വകുപ്പ് മന്ത്രി,പ്രതിപക്ഷ നേതാവ് തുടങ്ങിയവര്‍ക്ക് ഓര്ഗനൈസേഷന് നിവേദനം നല്‍കിയിട്ടുണ്ട്. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് മുസ്തഫ കളത്തുംപടിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സി കുഞ്ഞിപ്പ, വൈസ് പ്രസിഡണ്ടുമാരായ വാക്കിയത്ത് കോയ, കെ കെ മുഹമ്മദ് , എം സുമിത്രന്, ട്രഷറര്‍ കുഞ്ഞിക്ക കൊണ്ടോട്ടി, എം ദിനേശ് കുമാര്‍ ,വി .പി ശിവാകരന്‍, അലി കെ.എം എച്ച് എന്നിവര്‍ സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി