കൊച്ചി : കൊച്ചി: മരട് ഫ്ലാറ്റുകള്‍ പൊളിക്കുന്നതിന് മുന്നോടിയായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ജില്ലാകളക്ടര്‍ എസ് സുഹാസാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാവിലെ എട്ടുമണിമുതല്‍ വൈകീട്ട് അഞ്ചുമണിവരെയാണ് നിരോധനാജ്ഞ. കായല്‍ പ്രദേശത്തും നിരോധനാജ്ഞ ബാധകമാണ്. ഡ്രോണുകള്‍ പ്രവേശിക്കരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. അനധികൃതമായി ഡ്രോണുകള്‍ പ്രദേശത്തേക്ക് പറത്തിയാല്‍ വെടിവെച്ചിടുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാക്കറെ അറിയിച്ചു. ശനിയാഴ്ച രാവിലെ 11ന് ഹോളിഫെയ്ത്ത് എച്ച്ടുഒയാണ് ആദ്യം വീഴുക. അര മണിക്കൂറിനകം ആല്‍ഫ സെറീനിന്റെ രണ്ട് ടവറുകളും നിലംപതിക്കും. ഞായറാഴ്ച രാവിലെ 11ന് ജെയിന് കോറല്‍കോവും രണ്ടുമണിക്ക് ഗോള്‍ഡന്‍ കായലോരവും തകര്‍ന്നുവീഴും. സ്ഫോടന ദിവസം കുണ്ടന്നൂര്‍ ബൈപ്പാസിലും ഇടറോഡുകളിലും ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊളിക്കാന്‍ സജ്ജമായ ഫ്ലാറ്റുകളില്‍ പെസോ, ഐഐടി സംഘങ്ങള്‍ സന്ദര്‍ശിച്ച്് അവസാനവട്ട ഒരുക്കം വിലയിരുത്തി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി