മാനന്തവാടി : ഭാരതീയ നാഷണൽ ജനതാദൾ മരം മുറിക്കെതിരെ നാളെ മാനന്തവാടിയിലെ നോർത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് ജില്ലാ ജനറൽ സെക്രട്ടറി മോഹനൻ കണിയാമ്പറ്റ അറിയിച്ചു. കേരളത്തിൽ അവശേഷിക്കുന്ന ഏക പച്ചത്തുരുത്താണ് വയനാട്. പ്രകൃതിയെ സ്നേഹിച്ച്, തോട്ടം നടത്തിയും, തോട്ടത്തിൽ ജോലി ചെയ്തും, വനവിഭവങ്ങൾ ശേഖ രിച്ചും ജീവിച്ചു വന്ന ഒരു ജനതയെയും പ്രകൃതിയെയും, രണ്ടു പതിറ്റാണ്ടുകൾക്കിട യിൽ കടന്നുവന്ന ഒരു കൂട്ടം ലാഭക്കൊതിയന്മാർ തകർത്തു കൊണ്ടിരിക്കുകയാണ്. അവർ സ്ഥാപിച്ച റിസോർട്ടുകളിലൂടെയും, വിലയ്ക്കുവാങ്ങി മുറിച്ചു വിറ്റതോട്ടങ്ങളിലൂടെയും ആദിവാസി ദ്രോഹനടപടികളിലൂടെയും അവർ വയനാടിനെയും പ്രകൃതിയെയും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വ്യാപകമായ മരം മുറി നടക്കുകയാണ്. ലീസ് ഭൂമിയിൽ നിന്നും, പട്ടയ ഭൂമിയിൽ നിന്നും, സ്വകാര്യഭൂമിയിൽ നിന്നും നിയമം ലംഘിച്ച് വളരെയധികം മരങ്ങൾ ഇപ്പോഴും മുറിക്കുന്നുണ്ട്. ഇതിനു പുറമെയാണ് വനംകൊള്ള.മുട്ടിൽ മരം മുറി കൊള്ളയിൽ കടത്തിയത് 150 കോടി രൂപയുടെ മരങ്ങളായിരുന്നു. അത് ഇപ്പോഴും തുടരുന്നു. ഇതിനൊക്കെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാരും റവന്യൂ ഉദ്യോഗസ്ഥന്മാരും കൈക്കൂലി വാങ്ങി കൂട്ട് നിൽകുകയാണ് ഇത്തരം ഉദ്യോഗസ്ഥന്മാരുടെ മാസവരുമാനം ശമ്പളത്തിനുപുറമെ ലക്ഷങ്ങളാണ് . 1961 ലെ കേരള വനനിയമം, 1986-ലെ കേരള മരം സംരക്ഷണ നിയമം, അമൂല്യങ്ങളായ മരങ്ങൾ മുറിക്കുന്നത് തടഞ്ഞ് കൊണ്ടുള്ള എന്നിവ ഉണ്ടായിട്ടും മരം കൊള്ളക്കാർക്കെതിരെ അവയൊന്നും പ്രയോഗിക്കുന്നില്ല. മരം മുറി തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാരതീയ നാഷണൽ ജനതാദൾ വയനാട് ജില്ലാകമ്മിറ്റി (17.3. ) നാളെ രാവിലെ 10 മണിക്ക് മാനന്തവാടി നോർത്ത് വയനാട് ഡി.എഫ്.ഒ. ഓഫീസിലേക്കു മാർച്ചു നടത്തും. . പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ.. സഹജൻ ഉദ്ഘാടനം ചെയ്യുന്ന മാർച്ചിൽ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സി.ഹരി മുഖ്യപ്രഭാഷണം നടത്തും . മാർച്ചിനെ അഭിസംബോധന ചെയ്തുകൊണ്ട് എം. അബ്ദുൾ റഹിമാൻ (ജില്ലാ പ്രസിഡണ്ട്), എം. കെ. ജസീൽ (വിദ്യാർത്ഥി ജനത സംസ്ഥാന ജനറൽ സെക്രട്ടറി), സുനുജേഷ് കൽപ്പറ്റ (യുവജനത ജില്ലാ പ്രസിഡണ്ട്) റഫീക്ക് തിരുനെല്ലി, (യുവജനത ജില്ലാ സെക്രട്ടറി) ജോളിമോൻ അപ്പപ്പാറ (യുവജനതാദൾ ജില്ലാ സെക്രട്ടറി) എന്നിവർ സംസാരിക്കും.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി