• admin

  • October 4 , 2022

മൈസൂരു : കർണാടകത്തിൽ രാഹുൽഗാന്ധി എം.പി. നയിക്കുന്ന ഭാരത് ജോഡോ യാത്രക്ക് ഒപ്പം അണിചേരാനെത്തിയ എ.ഐ.സി.സി താൽകാലിക അധ്യക്ഷ സോണിയ ഗാന്ധി കർണാടകത്തിലെ കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി . കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ, സിദ്ധരാമ്മയ്യ എന്നിവരെ പ്രത്യേകം കണ്ടു . നേതൃത്വങ്ങളുടെ ഭിന്നതയിൽ സോണിയഗാന്ധി അതൃപ്തി അറിയിച്ചതായാണ് സൂചന. ഒരുമിച്ച് നിൽക്കണമെന്ന് നിർദേശവും നൽകിയതായി റിപ്പോർട്ടുണ്ട്. . ഇന്നും സോണിയ കൂടുതൽ നേതാക്കളെ നേരിൽ കാണും.   സോണിയ ഗാന്ധിയുടെ അടക്കം പിന്തുണയോടെ അധ്യക്ഷ സ്ഥാനത്തേക്ക് മൽസരിക്കുന്ന മല്ലികാർജുന ഖാർഗെയുടെ സ്ഥാനാർഥിത്വം ചർച്ചയായി. ഇന്നലെ രാത്രി മൈസൂരുവിലെ കബനി റിസോർട്ടിലായിരുന്നു നേതാക്കളുമായുള്ള അനൗദ്യോഗിക കൂടിക്കാഴ്ച.