• admin

  • December 23 , 2021

ബത്തേരി :

സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ പട്ടികവര്‍ഗ്ഗക്കാരില്‍ നിന്നും ഭവന പുനരുദ്ധാരണത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മുഖേനയും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയും മുന്‍ വര്‍ഷങ്ങളില്‍ അനുവദിച്ച് നല്‍കിയ വീടുകളുടെ അറ്റകുറ്റപണി ചെയ്യുന്നതിനാണ്  ധനസഹായം നല്‍കുക. ഭവന നിര്‍മ്മാണം പൂര്‍ത്തീകരിച്ച് 6 വര്‍ഷം കഴിഞ്ഞ വീടുകളുടെ അറ്റകുറ്റപണികള്‍ക്കും നവീകരണത്തിനും  അപേക്ഷിക്കാ വുന്നതാണ്. അപേക്ഷ ഫോം സുല്‍ത്താന്‍ ബത്തേരി, പൂതാടി, ചീങ്ങേരി, നൂല്‍പ്പുഴ, പുല്‍പ്പളളി എന്നീ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. അപേക്ഷകള്‍ ഡിസംബര്‍ 31 ന് മുമ്പായി ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭിക്കണം. കൂടുതല്‍ വിവര ങ്ങള്‍ക്ക് താഴെപറയുന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ നമ്പര്‍ 04936  221074