• admin

  • May 17 , 2022

മാവേലിക്കര : താമരക്കുളം ആനയടിക്ക് സമീപമുണ്ടായ ബൈക്കപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചെന്നിത്തല ഒരിപ്രം ദിവ്യാഭവനത്തിൽ പുതുശ്ശേരിയിൽ പരേതനായ ശശിയുടെ മകൻ എസ്. രതീഷ് (39) ആണ് മരിച്ചത്. താമരക്കുളം ആനയടി ജംഗ്ഷനിൽ വച്ച് രാത്രി 12നാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. ഭാര്യ വീടായ താമരക്കുളത്ത് നിന്നും ഭാര്യാസഹോദരിയുടെ വീടായ ചൂനാട്ടേക്ക് യാത്ര ചെയ്യുമ്പോൾ ആനയടി ജംഗ്ഷന് മുമ്പുള്ള വളവിലെ സൈൻബോർഡിൽ ഇടിച്ച് അപകടത്തിൽ പെട്ട രതീഷ് ബൈക്കിൽ നിന്നും തെറിച്ച് തോട്ടിലേക്ക് വീഴുകയായിരുന്നു. ഭാര്യ: സോണി, മക്കൾ ;: അക്ഷയ്, രതിഷ്.