കൊച്ചി : ബീഫ് വ്യവസായത്തിനെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ പരിസ്ഥിതി മന്ത്രിയുമായ ജയറാം രമേശ് രംഗത്ത്. ആഗോളതാപനത്തിലേക്ക് നയിക്കുന്ന വന്‍ വിപത്താണ് ബീഫെന്നാണ് യറാം രമേശിന്റെ അഭിപ്രായം. ആഗോളതാപനത്തിനെതിരെയുളള പോരാട്ടം ശക്തമാക്കാന്‍ എല്ലാവരും സസ്യാഹാരം ശീലമാക്കാന്‍ ഉപദേശിക്കുന്നു കൂടിയുണ്ട് ഈ മുന്‍ പരിസ്ഥിതി മന്ത്രി. കൊച്ചിയില്‍ നടക്കുന്ന 'കൃതി' അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പങ്കെടുക്കവേയാണ് ജയറാം രമേഷിന്റെ അഭിപ്രായ പ്രകടനം. 'ബീഫ് കറി കേരളത്തില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണെന്ന് എനിക്കറിയാം. പക്ഷെ മാംസാഹാരത്തില്‍ അടങ്ങിയിട്ടുള്ള കാര്‍ബണ്‍ സസ്യാഹാരങ്ങളില്‍ ഇല്ലെന്നതും എനിക്ക് വ്യക്തമാണ്', അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ സസ്യാഹാര ശീലം എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാജ്യസഭാ എംപിയായ ജയറാം രമേഷ്. ആഗോളതാപനത്തിനെതിരെ എന്തെങ്കിലും ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ സസ്യാഹാരം ശീലമാക്കണം എന്ന കാഴ്ചപ്പാട് ഉള്ളയാളാണ് താനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അമേരിക്കക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്കാരുടെ മാംസാഹാര രീതി വിഭിന്നമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ പൂര്‍വ്വീകര്‍ മാംസാഹാരികളാണെന്ന് പറഞ്ഞ അദ്ദേഹം സസ്യാഹാരത്തിലേക്കുള്ള ഇന്ത്യക്കാരുടെ ചുവടുമാറ്റം ജൈന, ബുദ്ധ മത സ്വാധീനം കൊണ്ടാകാമെന്നും പറഞ്ഞു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി