കാട്ടിക്കുളം : ജനവാസ കേന്ദ്രങ്ങളെ പ്രതിസന്ധിയിലാക്കുന്ന ബഫർസോൺ പ്രഖ്യാപനം പിൻവലിക്കുക, ബഫർസോൺ വനാർതിർത്തിക്കുള്ളിലായി നിജപ്പെടുത്തുക, ജനവാസ കേന്ദ്രങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ നിന്ന് ഒഴിവാക്കുക എന്നീ ആവശ്യങ്ങളിലൂന്നി തിരുനെല്ലി പഞ്ചായത്ത് ആഭിമുഖ്യത്തിൽ കാട്ടിക്കുളം പോസ്റ്റോഫീസിലേക്ക് സർവ്വകക്ഷി നേതൃത്വത്തിൽ സമരം നടത്തി. മാർച്ചും ധർണ്ണയും ഒ ആർ കേളു എംഎൽഎ ഉദ്ഘാടനം ചെയ്തു. പി വി ബാലകൃഷ്ണൻ അധ്യക്ഷനായി. 2000 ത്തോളം ബഹുജനങ്ങൾ മാർച്ചിൽ പങ്കെടുത്തു. പി വി സഹദേവൻ, എ കെ ജയഭാരതി, എ എം നിഷാന്ത്, ഹാരിസ് കാട്ടിക്കുളം, ഫാദർ ജോൺ കുരുവിള, ടി സി ജോസഫ്, റുഖിയ സൈനുദീൻ, ഡാനിയൽ ജോർജ് തുടങ്ങി യവർ സംസാരിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി