• admin

  • October 11 , 2022

കൽപ്പറ്റ :   ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ (ഫെസ്റ്റോ ) ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു. കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്ത് ജില്ലാതല ഉദ്ഘാടനം നടന്നു.   സംഘടനയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ വിവിധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ചു. എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ കെ.എസ്.ഷാജി മുഖ്യ പ്രഭാഷണം നടത്തി. വിമുക്തി താലൂക്ക് തല കോഡിനേറ്റർ പി.വിജേഷ് കുമാർ ക്ലാസ്സെടുത്തു. ഫെഡറേഷൻ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻ്റ് ടീച്ചേഴ്സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് വിൽസൺ തോമസ്, സെക്രട്ടറി ടി.കെ. അബ്ദുൾ ഗഫൂർ എന്നിവരുടെ നേതൃത്വത്തിലാണ് ലഹരി വിരുദ്ധ ക്യാമ്പയിൻ നടക്കുന്നത്.