ന്യൂഡല്‍ഹി : രാജ്യവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കാന്‍ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്സഭയില്‍ ചോദ്യത്തിന് രേഖാമൂലം നല്കിയ മറുപടിയിലാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഇക്കാര്യം വെളിപ്പെടുത്തിയത്. പൗരത്വ രജിസ്റ്ററും പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മൂന്നു ദിവസവും പാര്‍ലമെന്റ് ബഹളത്തില്‍ മുങ്ങിയിരുന്നു. ദേശീയ പൗരത്വ രജിസ്റ്റര്‍ രാജ്യം മുഴുവന്‍ നടപ്പാക്കില്ലെന്നത് സംബന്ധിച്ച് ഇതാദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കെയാണ് സര്‍ക്കാരിന്റെ പ്രതികരണമെന്നും ശ്രദ്ധേയമാണ്. സ്വാതന്ത്ര്യസമരം നാടകമായിരുന്നെന്നും, ബ്രിട്ടീഷുകാരുമായി ഗാന്ധിജി ഒത്തുകളിക്കുകയുമായിരുന്നുവെന്ന ബിജെപി എംപി അനന്തകുമാര്‍ ഹെഗ്ഡെയുടെ പ്രസ്താവന ലോക്സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചു. ഹെഗ്ഡെയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷം ബഹളം വെച്ചതോടെ ലോക്സഭ 12 മണി വരെ നിര്‍ത്തിവെച്ചു. രാജ്യസഭയില്‍ എഎപി അംഗം സഞ്ജയ് സിങ് നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നീട്ടിക്കൊണ്ടുപോകുന്നതിനെ വിമര്‍ശിച്ചു. ശിക്ഷ നടപ്പാക്കുന്നത് വേഗത്തിലാക്കാന്‍ രാഷ്ട്രപതിയും സുപ്രീംകോടതിയും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാല്‍ 2017 ല്‍ സുപ്രീംകോടതി പ്രതികളുടെ അപ്പീലുകള്‍ തള്ളിയതാണെന്നും, വിവരം അറിയിച്ച് നടപടിക്രമം പൂര്‍ത്തിയാക്കാതെ തീഹാര്‍ ജയില്‍ അധികൃതര്‍ ഒരു വര്‍ഷത്തോളം വെച്ചു താമസിപ്പിക്കുകയായിരുന്നുവെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍ പറഞ്ഞു. ഈ കാലതാമസത്തിന് ഡല്‍ഹിയിലെ സംസ്ഥാനസര്‍ക്കാരാണ് ഉത്തരവാദിയെന്നും ജാവഡേക്കര്‍ പറഞ്ഞു. നിര്‍ഭയ കേസ് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് വൈകുന്നത് നിര്‍ഭാഗ്യകരമാണെന്ന് രാജ്യസഭ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി