• admin

  • January 6 , 2020

: പ്രകൃതി ഒരു മികച്ച ഔഷധ കലവറയാണ്. നമ്മെ ബാധിക്കുന്ന മിക്ക രോഗങ്ങള്‍ക്കുമുളള ഫലപ്രദമായ മരുന്ന് പ്രകൃതിയില്‍ തന്നെയുണ്ട്. അതുകൊണ്ടാണ് പലവിധ രോഗങ്ങള്‍ക്കും മരുന്ന് തേടി നമ്മുടെ മുത്തശ്ശിമാര്‍ തൊടിയിലേക്ക് ഇറങ്ങിയിരുന്നത്. പനിയും ചുമയുമെല്ലാം അകറ്റാന്‍ ഇങ്ങനെയുളള നാട്ടുമരുന്നുകള്‍ ഏറെ പ്രയോജനം ചെയ്യാറുണ്ടെന്നതും നമ്മുക്കറിവുളളതാണ്. കേരളത്തിലെ ഏറെ പേരെയും അലട്ടുന്ന പ്രമേഹത്തിനുളള മരുന്നും പ്രകൃതിയില്‍ തന്നെയുണ്ട്. ചിറ്റമൃതെന്ന സസ്യത്തിനാണ് പ്രമേഹം അകറ്റാന്‍ കഴിവുള്ളത്. ചിററമൃത് ഇടിച്ചു പിഴിഞ്ഞെടുക്കുന്ന അര ഗ്ലാസ് നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത് പ്രമേഹത്തിന് ശമനമുണ്ടാകുമെന്നാണ് കണ്ടെത്തല്‍. ഒരു കുപ്പി മധുരക്കളളില്‍ 90 ഗ്രാം അമൃത് ചതച്ചിട്ട്, പുകയത്തു കെട്ടിത്തൂക്കി ദിവസവും ഓരോ ഔണ്‍സ് വീതം 3 നേരം രണ്ടാഴ്ച കഴിച്ചാല്‍ പ്രമേഹം സുഖപ്പെടും. ഇതില്‍ നീരുര്യാദി ഗുളിക കൂടെ ചേര്‍ത്തു കഴിച്ചാല്‍ കൂടുതല്‍ ഫലപ്രദമാണ്. അമൃതു ചതച്ചു തലേദിവസം വെളളത്തിലിട്ട് അടുത്ത ദിവസം പിഴിഞ്ഞെടുത്തു അല്‍പം മഞ്ഞള്‍പൊടി ചേര്‍ത്തു കഴിക്കുന്നതും പ്രമേഹം നിയന്ത്രിക്കും. അമൃതും ശുദ്ധി ചെയ്ത കൊടുവേലിയും കഷായം വച്ച് വററിച്ച് രണ്ടു ഗ്രാമിന്റെ ഗുളകകളാക്കി, ദിവസവും 3 നേരം സേവിക്കുന്നതും പ്രമേഹത്തിനു ഉത്തമ ചികിത്സയാണ്. അമൃത് ടോണിക് ഉണ്ടാക്കാന്‍ നെല്ലിക്കനീരും തേനും ഒരേ അളവില്‍ കലര്‍ത്തി അതില്‍ അമൃതരിഞ്ഞു ചതച്ചിടുക. അല്പം മഞ്ഞള്‍പൊടി കൂടെ വിതറി ഒരു ദിവസം കെട്ടിവച്ചിട്ട് പിറ്റേന്ന് ഊററി അരിച്ചെടുത്തു സൂക്ഷിക്കുക. ഈ ടോണിക് ദിവസം 3 നേരം ഓരോ ഔണ്‍സ് സേവിച്ചു കൊണ്ടിരുന്നാല്‍ ദഹനശക്തിയും ധാതുപുഷ്ടിയും ഉണ്ടാകും. വൃക്കരോഗങ്ങളും മഞ്ഞപ്പിത്തം പോലുളള കരള്‍രോഗങ്ങളും രക്തവാതവും ശമിക്കും. പനിമൂലം ക്ഷീണിച്ചിരിക്കുന്നവര്‍ക്ക് അമൃതിന്റെ ഊറല്‍ തേനിലോ പഞ്ചസാരയിലോ നെയ്യിലോ സേവിക്കുന്നത് ഉന്മേഷ ദായകമാണ്. ചിറ്റമൃത്, ഞെരിഞ്ഞില്‍, നെല്ലിക്ക ഇവ സമമെടുത്ത് പൊടിച്ച് തേന്‍ ചേര്‍ത്തു ദിവസവും സേവിച്ചാല്‍ ഓജസും പൗരുഷവും വര്‍ധിക്കും. ഏറെ ഗുണങ്ങളുളള ചിറ്റമൃതിനെ ഇനി നിസ്സാരമായി തളളി കളയണ്ട.