• admin

  • October 5 , 2022

വെള്ളമുണ്ട :   പരാതി അനേഷിക്കുവാനെത്തിയ വെള്ളമുണ്ട പോലിസ് സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും, ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സ പ്പെടുത്തുകയും ചെയ്ത സംഭവത്തില്‍ പിടിയിലായ യുവാവിനെ റിമാന്റ് ചെയ്തു.വെള്ളമുണ്ട പഴഞ്ചന ഒറ്റപ്പിനാല്‍ വീട്ടില്‍ ജോഫിനെ(23)യാണ് കോടതി റിമാന്റ് ചെയ്തത്.ഇന്നലെയാണ് ഇയാളെ വെള്ളമുണ്ട പോലീസ് എസ് എച്ച് ഒ കെ എ ഷറഫുദ്ദീനും സംഘവും അറസ്റ്റ് ചെയ്തത്.ഇയാള്‍ക്കെതിരെ ഒരു വീട്ടമ്മ സബ്കളക്ടര്‍ക്ക് നല്‍കിയ പാരി അന്വേഷിക്കാനെത്തിയ പോലീസുകാരെയാണ് ഇയാള്‍ ആക്രമിച്ചത്.മീനങ്ങാടി, തോണ്ടര്‍നാട്, വെള്ളമുണ്ട പോലിസ് സ്റ്റേഷനുകളില്‍ യഥാ ക്രമം തട്ടികൊണ്ട് പോകല്‍, മദ്യപിച്ചു പ്രശ്‌നമുണ്ടാക്കല്‍, അനധികൃത മായി കൂടിയ അളവില്‍ മദ്യം കൈവശം വെക്കല്‍ തുടങ്ങിയ കേസുകള്‍ നിലവിലുണ്ട്.