• admin

  • November 12 , 2022

ബത്തേരി : അമ്പലവയൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ.എസ്. ഐ. ക്ക് സസ്പെൻഷൻ. എ.എസ്.ഐ ബാബുവിനെതിരെയാണ് നടപടി. എസ്.ടി വിഭാഗത്തിലെ 17 കാരിയോട് മോശമായി പെരുമാറിയതിനാണ് സസ്പെൻഷൻ. ഡി.ഐ.ജി രാഹുൽ ആർ നായരാണ് സസ്പെൻഷന് ഉത്തരവിട്ടത്. വയനാട് എസ്.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്റ്റേഷൻ എസ്.ഐ സോബിനും,ഡബ്ല്യു.സി.പി.ഒ പ്രജിഷക്കുമെതിരെ അന്വേഷണം നടക്കുന്നുണ്ട്.