:
തിരുവനന്തപുരം; തിരുവനന്തപുരത്ത് കൊലക്കേസ് പ്രതിയുടെ വെടിയേറ്റ് പൊലീസുകാരന് ദാരുണാന്ത്യം. തമിഴ്‌നാട് പൊലീസിലെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടര്‍ വിന്‍സെന്റാണ് കൊല്ലപ്പെട്ടത്. മാര്‍ത്താണ്ഡം സ്വദേശിയാണ്. കളിയിക്കാവിള ചെക്‌പോസ്റ്റിന് സമീപം ഇന്നലെ രാത്രി 10.30 ഓടെയാണ് സംഭവമുണ്ടായത്.
കൊലക്കേസ് പ്രതിയായ രാജ്കുമാറാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മഹീന്ദ്ര സ്‌കോര്‍പ്പിയോയില്‍ എത്തിയ ഇയാള്‍ ചെക്‌പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിന്‍സെന്റിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് വെടിയുണ്ടകളാണ് വിന്‍സെന്റിന്റെ ശരീരത്തിലേറ്റത്. കൂടെയുണ്ടായിരുന്ന പൊലീസ് ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. കൊലപാതകി തിരുവനന്തപുരത്തേക്ക് കടന്നുവെന്നും അതിനാല്‍ കേരള പൊലീസുമായി ചേര്‍ന്ന് തിരച്ചില്‍ ഊര്‍ജിതമാക്കിയതായും തിരുനെല്‍വേലി ഡിഐജി പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി.
അഞ്ച് മാസം കഴിഞ്ഞ് റിട്ടയര്‍ചെയ്യാന്‍ ഇരിക്കുകയായിരുന്നു വില്‍സണ്‍. ഒരു അപകടത്തെത്തുടര്‍ന്ന് രണ്ട് മാസമായി ആശുപത്രിയിലായിരുന്നു. നാല് ദിവസം മുന്‍പാണ് തിരിച്ച് ജോലിയില്‍ പ്രവേശിച്ചത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി