ന്യൂഡല്‍ഹി : പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കുന്നുവെന്ന ആശങ്കയ്ക്ക് പിന്നാലെ പുതിയ പെട്രോള്‍ പമ്പുകള്‍ സ്ഥാപിക്കുന്നതിന് നിബന്ധന കൊണ്ടുവന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇന്ധന വിതരണ കമ്പനികള്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശം നല്‍കിയത്. ഇത് പ്രകാരം പുതുതായി ആരംഭിക്കുന്ന പെട്രോള്‍ പമ്പുകള്‍ സ്‌കൂള്‍, ആശുപത്രി, വീടുകള്‍ എന്നിവയില്‍ നിന്ന് കുറഞ്ഞത് 50 മീറ്റര്‍ ദൂരത്തിലായിരിക്കണം സ്ഥാപിക്കേണ്ടത്. പ്രതിമാസം 300 ലിറ്റര്‍ ഇന്ധനം വിതരണം ചെയ്യുന്ന പമ്പുകളില്‍ വേപ്പര്‍ റിക്കവറി സിസ്റ്റം സ്ഥാപിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് പാലിച്ചില്ലെങ്കില്‍, ഇതിനാവശ്യമായ തുക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍ക്ക് പിഴയായി അടയ്ക്കണം എന്നാണ് പുതിയ നിര്‍ദ്ദേശം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി