• Anekh Krishna

  • January 7 , 2024

ബത്തേരി :

തമിഴ്നാട് പന്തല്ലൂരിൽ പുലിയുടെ ആക്രമണത്തിൽ കുട്ടി മരിച്ചു: ഇന്ന് ജനകീയ ഹർത്താൽ. പന്തല്ലൂർ തൊണ്ടിയാളത്തിൽ അമ്മയ്ക്കൊപ്പം വരികയായിരുന്ന കുട്ടിക്ക് നേരെയായിരുന്നു പുലിയുടെ ആക്രമണം.ശനിയാഴ്ച വൈകുന്നേരം ആയിരുന്നു സംഭവം. ജാൻസി എന്ന മൂന്നു വയസ്സുകാരിയാണ് മരിച്ചത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .പ്രതിഷേധവുമായി നാട്ടുകാർ ഇന്നലെ രാത്രി റോഡുപരോധിച്ചിരുന്നു. പുലിയെ വെടിവെച്ച് കൊല്ലണമെന്ന് ആവശ്യപ്പെട്ടാണ് പന്തല്ലൂർ ഗൂഢല്ലൂർ താലൂക്കുകളിൽ ജനകീയ ഹർത്താൽ നടത്തുന്നത്.ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിലെ കടകൾ അടച്ചിട്ട് പ്രതിഷേധിക്കുകയാണ്.ജനങ്ങളോട് തെരുവിലിറങ്ങി പ്രതിഷേധിക്കാനും ആഹ്വാനം ചെയ്തിട്ടുണ്ട്.പുലർച്ചെ മുതൽ ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളുടെ അതിർത്തികളിൽ വാഹനങ്ങൾ തടയുകയാണ്.വിവിധ രാഷ്ട്രീയ പാർട്ടികളും സംഘടനകളും വാഹനം തടയുമെന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു.നാടുകാണി, വയനാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾ പൂർണ്ണമായും തടയുന്നുണ്ട്.