പുതിയ നികുതി സ്ലാബിലേയ്ക്ക് മാറുന്നവര്‍ക്ക് റിട്ടേണ്‍ ഫയല്‍ചെയ്യാന്‍ ഇനി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടുന്റുമാരുടെയോ നികുതി വിദഗ്ധരുടെയോ സഹായം തേടേണ്ടതില്ല.
പുതിയ നിരക്ക് സ്വീകരിക്കുന്നവര്‍ക്ക് നികുതിയിളവുകളും നികുതിയൊഴിവുകളും ബാധകമല്ലാത്തതിനാല്‍ എളുപ്പത്തില്‍തന്നെ റിട്ടേണ്‍ ഫയല്‍ചെയ്യാം.
ഇന്‍കം ടാക്‌സ് ഇ-ഫയലിങ് പോര്‍ട്ടല്‍ ലോഗിന്‍ ചെയ്ത് ഐടിആര്‍ ഫോം തിരഞ്ഞെടുക്കമ്പോള്‍തന്നെ നിങ്ങളുടെ വരുമാനം സംബന്ധിച്ച വിവരങ്ങളും നികുതിയും അതില്‍ നേരത്തെതന്നെ രേഖപ്പെടുത്തിയിട്ടുണ്ടാകും.
പഴയരീതി തുടരുന്നവര്‍മാത്രം കൂടുതല്‍ വിവരങ്ങള്‍ പൂരിപ്പിച്ചാല്‍മതിയെന്നും പുതിയ നികുതി ഘടന സ്വീകരിക്കുന്നവര്‍ക്ക് പൂരിപ്പിച്ച ഫോം തന്നെ ലഭ്യമാകുമെന്നും റവന്യു സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ പറഞ്ഞു.