• admin

  • September 22 , 2022

കല്‍പ്പറ്റ : യു.ഡി.എഫ് ജില്ലാചെയര്‍മാനും, മുസ്ലീംലീഗ് ജില്ലാപ്രസിഡന്റുമായ പി പി എ കരീമിന്റെ നിര്യാണത്തില്‍ രാഹുല്‍ഗാന്ധി എം പി അനുശോചിച്ചു. പി പി എ കരീമിന്റെ നിര്യാണത്തിലൂടെ അര്‍പ്പണബോധമുള്ള നേതാവിനെയാണ് നഷ്ടമായത്. പൊതുപ്രവര്‍ത്തനരംഗത്ത് പ്രതിബദ്ധതയോടെ പ്രവര്‍ത്തിച്ച നേതാവിയിരുന്നു അദ്ദേഹമെന്ന് രാഹുല്‍ഗാന്ധി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ജില്ല ശ്രദ്ധേയമായ വികസനത്തിന് സാക്ഷ്യം വഹിച്ചു. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണവേളയില്‍ സജീവമായ ഇടപെടലുകളും പങ്കും ഒരിക്കലും മറക്കാനാവില്ല. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തില്‍ രാഹുല്‍ഗാന്ധി പറഞ്ഞു.