മാനന്തവാടി : പാൽവെളിച്ചം കൂടൽ കടവ് റോപ്പ് പെൻസിംഗ് പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം ചെറുക്കുമെന്ന് മാനന്തവാടി നഗരസഭ കോൺഗ്രസ് പാർലിമെന്ററി പാർട്ടി നേതാക്കൾ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. വന്യമൃഗശല്യത്തിൽ നിന്നും കർഷകരെയും കൃഷിയും രക്ഷിക്കുന്നതിനായി 3 കോടി 60 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിക്കുന്ന റോപ്പ് പെൻസിംഗ് പണി ആരംഭിച്ചെങ്കിലും ഇപ്പോൾ നിലച്ച മട്ടാണ്. സ്റ്റീൽ മെറ്റീരിയലുകളുടെ വിലവർദ്ധനവ് ആണ് പെൻസിംഗ് നിർമ്മാണം പാതിവഴിയിലാവാൻ കാരണം. പ്രവർത്തികൾ ആരംഭിച്ചെങ്കിലും ഇപ്പോൾ പ്രവർത്തികൾ ഉപേക്ഷിച്ച നിലയിലാണ്. പ്രദേശത്തെ കർഷകരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ റോപ്പ് പെൻസിംഗ് നിർബദ്ധമാണ്. പ്രവർത്തി ആരംഭിച്ചെങ്കിലും പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ് അതുകൊണ്ട് ശക്തമായ സമരപരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കോൺഗ്രസ് പാർലിമെന്ററി പാർട്ടി ലീഡർ ജേക്കബ് സെബാസ്റ്റ്യൻ, കൺസിലർമാരായ ഷിബു കെ ജോർജ്, ലൈല സജി തുടങ്ങിയവർ പങ്കെടുത്തു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി