പത്തനംതിട്ട : നിരാലംബരും നിര്‍ധനരുമായ പാവപ്പെട്ട കുടുംബങ്ങളെ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ . സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫ് മിഷന്, പി.എം.എ.വൈ (ജി) ഭവന പദ്ധതി ഗുണഭോക്താക്കളുടെ അടൂര്‍ നഗരസഭ കുടുംബ സംഗമം അടൂര്‍ ഗവ. യു പി സ്കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു കുടുംബത്തിന് എന്തെല്ലാം ആവശ്യമുണ്ടോ അതെല്ലാം നിറവേറ്റി കൊടുക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. ഇത് നിറവേറ്റാന്‍ ഇച്ഛാ ശക്തിയുള്ള സര്‍ക്കാരാണ് അധികാരത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. 130 കുടുംബങ്ങള്‍ക്കാണ് അടൂര്‍ നഗരസഭയില്‍ ലൈഫ് പദ്ധതിയിലൂടെ വീട് ലഭിച്ചത്. ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തിനും അവകാശപ്പെടാന്‍ സാധിക്കാത്ത മികച്ച നേട്ടമാണ് ഈ പദ്ധതിയിലൂടെ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടുംബ സംഗമത്തോട് അനുബന്ധിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ട് ലഭ്യമാക്കുന്നതിന് ഇരുപതോളം വകുപ്പുകളുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചു. ഇതുവഴി നൂറു കണക്കിനാളുകള്‍ക്ക് സേവനം ലഭിച്ചു. നഗരസഭ ആക്ടിംഗ് ചെയര്മാന് ജി. പ്രസാദ് അധ്യക്ഷത വഹിച്ചു.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി