മീനങ്ങാടി : വയനാട് മീനങ്ങാടിയിൽ നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർ മരിച്ചു.നാല് പേർക്ക് പരിക്ക്. മീനങ്ങാടി പാതിരിപ്പാലത്ത്.ലോറിയും കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പാതിരിപ്പാലം അമ്പലത്തിനു സമീപം നിർത്തിയിട്ടിരുന്ന കാറിലേക്ക് ബത്തേരി ഭാഗത്തുനിന്നും വന്ന മിനിലോറി ഇടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് ഈ വാഹനങ്ങൾ സമീപത്തുള്ള മറ്റൊരു ഓട്ടോറിക്ഷയിലേക്ക് കൂടി ഇടിക്കുകയായിരുന്നു സംഭവത്തിൽ മൂന്ന് മുതിർന്നവർക്കും ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഒരാളുടെ പരിക്ക് സാരമാണ്. കാറിൽ ഉണ്ടായിരുന്ന ഡ്രൈവർ കുട്ടി, ഓട്ടോ ഡ്രൈവർ, സമീപത്തുണ്ടായിരുന്ന ലോട്ടറി തൊഴിലാളി. തുടങ്ങിയവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. പരിക്കേറ്റവരെ ബത്തേരിയിലെ അസംപ്ഷൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബത്തേരിയിൽ നിന്നും കോഴിക്കോടേക്ക് പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് തൊട്ടു മുമ്പിൽ ഉണ്ടായിരുന്ന കാറിലും ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു.ഓട്ടോ ഡ്രൈവർ ബത്തേരി പഴുപ്പത്തൂർ കല്ലറക്കൽ പ്രജീഷ് (30)ആണ് മരണപെട്ടത്. പരിക്കേറ്റ കാർ യാത്രക്കാരായ രണ്ട് പേരെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി