തിരുവനന്തപുരം :
പഴങ്ങളും പച്ചക്കറികളും വിപണനം ചെയ്യാന്‍ ഊബര്‍ മാതൃകയില്‍ സംവിധാനമുണ്ടാക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനം. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന പഴങ്ങളും പച്ചക്കറികളും ഊബര്‍ മാതൃകയില്‍ ശൃംഖലയുണ്ടാക്കി വിപണനം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
ഇരുപതിനായിരം ഏക്കറില്‍ ജൈവകൃഷി വ്യാപിപ്പിക്കാന്‍ പദ്ധതി തയാറാക്കും. പുരയിട കൃഷിക്കായി പതിനെട്ടു കോടി വകയിരുത്തി. നാളീകേര ഉത്പാദനം വര്‍ധിപ്പിക്കും. കൃഷി വ്യാപിപ്പിക്കുന്നതായി ഓരോ വര്‍ഡിലും 75 തെങ്ങിന് തൈകള്‍ വീതം നല്‍കും. നാളീകേരത്തിന്റെ വില കൂട്ടാനും നടപടിയെടുക്കുമെന്ന് ധനമന്ത്രി പറഞ്ഞു.
സ്ത്രീകള്‍ക്ക് മാത്രമായുളള ബജറ്റ് വിഹിതം 1509 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇതോടെ സ്ത്രീ കേന്ദ്രീകൃത വിഹിതം 7.3 ശതമാനമായി ഉയര്‍ന്നു. മൊത്തം പ്രഖ്യാപനങ്ങളില്‍ 18.4 ശതമാനം സ്ത്രീകള്‍ക്കായാണ് നീക്കിവെച്ചിരിക്കുന്നത്. എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് തുടങ്ങും. സ്ത്രീകള്‍ക്ക് നാലുശതമാനം പലിശയ്ക്ക് 3000 കോടി രൂപയുടെ ബാങ്ക് വായ്പ അനുവദിക്കുമെന്നും ബജറ്റ് നിര്‍ദേശിക്കുന്നു. കുടുംബശ്രീ വഴിയാണ് ഇത് നടപ്പാക്കുക.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി