പാലക്കാട് : സാങ്കേതികതയുടെ സഹായത്തോടെ പരിമിതികള്‍ ലംഘിച്ച് കാഴ്ച്ച പരിമിതര്‍ക്ക് ഉള്‍ക്കാഴ്ച ഒരുക്കുന്ന കാഴ്ച പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. സംസ്ഥാന സാമൂഹ്യനീതി വകുപ്പ്, വികലാംഗക്ഷേമ കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ കാഴ്ച പരിമിതിയുള്ളവര്‍ക്ക് പ്രത്യേക സോഫ്ട്‌വെയറോടു കൂടിയ ലാപ്‌ടോപും സ്മാര്‍ട്ട് ഫോണുകളും വിതരണം ചെയ്യുന്ന പദ്ധതിയാണ് കാഴ്ച. ഇതിന്റെ ഭാഗമായുള്ള സ്മാര്‍ട്ട് ഫോണ്‍ പരിശീലനത്തിന് ഷൊര്‍ണൂര്‍ കവളപ്പാറ ഐക്കോണ്‍സ് ആശുപത്രിയില്‍ തുടക്കമായി. 3ജി, 4ജി സൗകര്യമുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഉപയോഗിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ ഇ-സ്പീക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. പത്രം-പുസ്തകവായന, വാര്‍ത്തകള്‍, വിനോദങ്ങള്‍, ഓണ്‍ലൈന്‍ പര്‍ചേയ്‌സ്, ബില്ലടയ്ക്കല്‍, ബാങ്കിംഗ് ഇടപാടുകള്‍, മത്സര പരീക്ഷ പഠനസഹായികളും സംസാരിക്കുന്ന റൂട്ട് മാപ്പും ഇത്തരക്കാര്‍ക്ക് പരാശ്രയമില്ലാതെ വിരല്‍ത്തുമ്പിലാക്കാന്‍ പരിശീലനത്തിലൂടെ സാധ്യമാകും. കാഴ്ചപരിമിതിയുള്ള ഒരാള്‍ക്ക് അവര്‍ നില്‍ക്കുന്ന സ്ഥലം തിരിച്ചറിയാനും പോകാനുള്ള ദിശയറിയാനും മണി റീഡര്‍ സംവിധാനത്തോടെ പണം തിരിച്ചറിയാനും സാധ്യമാകും. രണ്ട് ദിവസങ്ങളിലായി നടക്കുന്ന പരിശീലന പരിപാടിയില്‍ 100 പേരാണ് പങ്കെടുക്കുന്നത്. സംസ്ഥാന തലത്തില്‍ പരിശീലനം ലഭിച്ച കാഴ്ച പരിമിതമായ 20 മാസ്റ്റര്‍ ട്രെയിനര്‍മാരാണ് പരിശീലനം നല്‍കുന്നത്. വികലാംഗ കാര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ. മൊയ്തീന്‍കുട്ടി, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഗിരീഷ് കീര്‍ത്തി, ഐക്കോണ്‍സ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശശി, സജീവന്‍, ഭരത, കലേഷ്, രമിത് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി