• admin

  • November 5 , 2022

കൽപ്പറ്റ : ക്രിസ്റ്റല്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയില്‍. കാട്ടിക്കുളം പോലീസ് എയ്ഡ് പോസ്റ്റില്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 10 ലക്ഷം രൂപ വിലമതിക്കുന്ന 105 ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎയുമായി മൂന്നംഗ ലഹരിക്കടത്തുസംഘം പിടിയില്‍.മലപ്പുറം സ്വദേശി മുഹമ്മദ് യൂനിസ് (31), വേണ്ണിയൂര്‍ സ്വദേശി മുഹമ്മദ് ഫാരിസ് (27), ഹഫ്‌സീര്‍ എന്‍ എ (25)എന്നിവരാണ് പിടിയിലായത്. കൂടുതൽ അന്വേഷണം നടന്നു വരികയാണന്ന് വയനാട് ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ് പറഞ്ഞു.