• admin

  • January 25 , 2020

തിരുവനന്തപുരം : നേപ്പാളില്‍ മലയാളി കുടുംബങ്ങള്‍ മരിച്ച സംഭവത്തില്‍ വിശദ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടലിന് എം.പിമാര്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിനും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും കേന്ദ്ര ഇടപെടല്‍ ആവശ്യമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചിട്ടുണ്ട്. വിശദമായ കത്ത് വീണ്ടും നല്‍കും. കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ വിദേശകാര്യ മന്ത്രിയുള്‍പ്പെടെയുള്ളവരെ കാണണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇക്കാര്യത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്ന് എം.പിമാര്‍ അറിയിച്ചു.