:
ന്യൂഡൽഹി: നേപ്പാളിലെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ എട്ട് മലയാളികളുടെ മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും. തൃഭുവന്‍ സര്‍വ്വകലാശാല മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്മോര്‍ട്ടം നടക്കുക. സമയം വൈകിയതിനാല്‍ ഇന്നലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തുടങ്ങിയിരുന്നില്ല.
ബുധനാഴ്ച വൈകിട്ടത്തെ വിമാനത്തില്‍ മൃതദേഹങ്ങള്‍ ഡല്‍ഹിയിലെത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. രണ്ട് വിമാനങ്ങളിലായി മാത്രമേ മൃതദേഹങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ.
നേപ്പാളിലെ ദാമനില്‍ വിനോദയാത്രയ്ക്കുപോയ പതിനഞ്ചംഗ മലയാളിസംഘത്തിലെ എട്ടുപേരെയാണ് ചൊവ്വാഴ്ച ഹോട്ടല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്
നേപ്പാള്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സ്വകാര്യ റിസോര്‍ട്ടിലെ മുറിയിലെ ഹീറ്റര്‍ പ്രവര്‍ത്തിച്ചപ്പോഴുള്ള കാര്‍ബണ്‍മോണോക്‌സൈഡ് ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
കൂടത്തായി പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
പ്രാര്‍ത്ഥനകള്‍ വിഫലം; ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം
കേരളത്തിലും കൊറോണ
അപകടമുണ്ടാക്കിയ കണ്ടെയ്നര്‍ ലോറിയുടെ ഡ്രൈവര്‍ കീഴടങ്ങി
കോവിഡ് മരണം വീണ്ടും ; ഇന്ത്യയില്‍ മരണം മൂന്നായി