• Lisha Mary

  • March 5 , 2020

ന്യൂഡല്‍ഹി : പാകിസ്ഥാന് നേരെ ഇന്ത്യ ടാങ്ക് വേധ മിസൈലുകള്‍ പ്രയോഗിച്ചു. കുപ്വാരയില്‍ മിസൈല്‍ ആക്രമണം നടത്തുന്ന ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടു. ഫെബ്രുവരി രണ്ടാം വാരത്തിലാണ് സൈന്യം മിസൈല്‍ പ്രയോഗിച്ചത്. മേഖലയില്‍ നുഴഞ്ഞുകയറ്റങ്ങള്‍ പതിവായ സാഹചര്യത്തിലാണ് സൈന്യം പ്രത്യാക്രമണം നടത്തിയത്. നുഴഞ്ഞു കയറ്റങ്ങളോട് സഹകരിക്കരുതെന്ന് പാകിസ്ഥാനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന സാഹചര്യത്തിലാണ് നടപടി. എന്നാല്‍ മിസൈലുകള്‍ പ്രയോഗിച്ചതിന് ശേഷവും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാര്‍ച്ച് മൂന്നിന് പാകിസ്ഥാന്റെ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായി. ഇതിന് മറുപടിയായി ഇന്ത്യ നടത്തിയ ആക്രമണം 90മിനിറ്റോളം നീണ്ടുനിന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.